Monday, January 31, 2011

അര്‍ജുനന്‍ സാക്ഷി റിവ്യൂ - Arjunan Sakshi Review

Share
അര്ജുനന്‍. നമ്മുടെ ഓരോരുത്തരുടെയും മനസ്സില്‍ ജീവിക്കുന്നവന്‍.കണ്ട സത്യങ്ങള്‍ ഭീതി മൂലം പുറത്തു പറയാന്‍ മടിക്കുന്നവന്‍.തന്റെ ഏറ്റവുംപുതിയ ചിത്രമായ 'അര്ജുനന്‍ സാക്ഷി'-യിലൂടെ രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന്‍ തൂലിക ചൂണ്ടുന്നത് കേരളത്തിലെ ജനങ്ങളുടെ നേരെയാണ്.സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവന്റെ മുഖത്തേക്ക് ആണ് അയാള്‍ നീട്ടി തുപ്പുന്നത്.ആന്‍, പ്രിത്വിരാജ്‍ എന്നിവര് നായിക-നായകന്മാര്‍ ആയി എത്തുന്ന  ചിത്രം നിര്മ്മിച്ചത്‌ SRT ഫില്മ്സിനു വേണ്ടി എസ്.സുന്ദരരാജന്‍.

ഒരു കല്ലെക്ടരുടെ കൊലപാതകം നേരിട്ട് കണ്ട ആള്‍ ആണ് അര്‍ജുനന്‍.ഇതേ വിവരം കാണിച്ചു മാതൃഭൂമി പത്രമാഫീസിലേക്ക്  അയാള്‍ കത്തെഴുതുന്നു.യാതൊരു ഐഡന്റിറ്റിയും വെക്കാതെ.ആന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ആണ് ഈ കത്ത് കിട്ടുന്നത്.എന്തു കൊണ്ടോ(കാരണം വ്യക്തമല്ല) അവള്‍ ഈ കത്ത് വായനക്കാരുടെ കത്ത് എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കുന്നു.ഇതിന്‍റെ തുടര്‍ച്ചയെന്നോണം ഭീക്ഷണിയുടെ മയമുള്ള ഫോണ്‍ കോളുകള്‍ അവള്‍ക്കു കിട്ടുന്നു.അവരുടെ ആവശ്യം 'അര്‍ജുനന്‍' ആരാണെന്നു അറിയുക മാത്രം ആണ്.ഈ ഒരു സാഹചര്യത്തില്‍ ആണ് നായകനായ റോയ് മാത്യു പ്രവേശിക്കുന്നത്.വളരെ നാടകിയമായ ഒരു മുഹൂര്‍ത്തത്തില്‍ റോയ് മാത്യു (പ്രിത്വിരാജ്) അര്‍ജുനന്‍ ആണെന്ന് വില്ലന്മാര്‍ കരുതുന്നു.അവിടെ തുടങ്ങുന്നു റോയിയുടെ ജീവിതത്തിലെ കറുത്ത അധ്യായം.ഗുണ്ടകളുടെ ശല്യം സഹിക്ക വയ്യാതെ  ആയപ്പോള്‍ റോയിയും ഇറങ്ങുകയാണ്.അനീതിക്കെതിരെ...അവര്‍ക്കെതിരെ...  

ഇന്നത്തെ കാലഘട്ടത്തില്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്‌.ഒന്നിനെയും ശ്രദ്ധിക്കാതെ കോഴി കൂവുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങുകയും സ്ട്രീറ്റ് ലൈറ്റ്ന്റെ മങ്ങിയ വെളിച്ചത്തില്‍ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യുന്ന തലമുറ.ചുറ്റും നടക്കുന്നത് പോലും എന്താണെന്നു അറിയാത്ത അവസ്ഥ.തൊട്ടയല്‍പ്പക്കത്തെ ഗ്രഹനാഥന്‍റെ  മരണ വാര്‍ത്ത രാവിലത്തെ പത്രത്തില്‍ നിന്ന് വരെ വായിച്ചറിയുന്ന സമൂഹം.ഇങ്ങനെയൊരു ലോകത്തെ ആണ് അര്‍ജുനന്‍ സാക്ഷി പോലുള്ള ചിത്രങ്ങള്‍ ഉണര്‍ത്തുന്നത്.ഇത്രെയും നേരം പറഞ്ഞത് സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ടുള്ള ഒരു മനുഷ്യന്‍ സംവിധായകന്‍ ആയ കഥ. അയാളുടെ മനസിന്റെ നേര്‍ക്കാഴ്ചകള്‍.ഇനി സിനിമയിലേക്ക് വരാം.'അര്‍ജുനന്‍ സാക്ഷി' !

ക്ലാസ്സിക്‌ സിനിമകള്‍ കണ്ടും കേട്ടും പഠിച്ചാണ്  രഞ്ജിത്ത് സംവിധായകനാകുന്നത്.അല്ലാതെ ഒരു ജാഡ സംവിധായകന്‍റെയും കീഴില്‍ നിന്നും തറ, പറ പഠിച്ചിട്ടല്ല.ആദ്യ ചിത്രമായ 'Passenger' വന്‍ വിജയമായപ്പോള്‍ നിര്‍മാതാക്കള്‍ രഞ്ജിത്തിന്റെ ഒരു മൂളലിനായി  കാതോര്‍ത്തിരുന്നു.എനാല്‍ കുറെ തട്ടി കൂട്ട് സിനിമകളുടെ ഭാഗമാകാന്‍ അയാളെ പോലൊരു ബുദ്ധിമാന് ഒട്ടും താല്പര്യമില്ലാരുന്നു.എന്നൊരു സിനിമ തന്‍റെ മനസിന്‌ ചെയ്യണം എന്ന് തോന്നുന്നുവോ അന്നേ ആ പണിക്കു വേണ്ടി കയറും കോടാലിയും എടുക്കൂ എന്ന ഒരു ഉറച്ച തീരുമാനത്തിന് അടിമയായിരുന്നു അദ്ദേഹം.വളരെ നല്ല കാര്യം.പേരിന്റെയും പ്രശസ്തിയുടെയും പുറകെ പോകുന്നവര്‍ മനപാഠമാക്കേണ്ട ഭാഗം.പക്ഷെ ഒരു സിനിമ സംവിധാനം എന്നത് എടുത്താല്‍ പൊങ്ങാത്ത പണിയാണെന്ന് രണ്ജിതിനു മനസിലാകാന്‍ അപ്പു മാഷടെ കൊളോനിയലിസം തിയറി ഒന്നും വേണ്ടി വന്നില്ല.അര്‍ജുനന്‍ സാക്ഷി തന്നെ  അതിനു സാക്ഷി ആകേണ്ടി വന്നു. 

അഭിനയത്തില്‍ പ്രിത്വിരാജ്, ജഗതി, നെടുമുടി വേണു എന്നിവര്‍ മികച്ചു നിന്നപ്പോള്‍ ആന്‍,വിജീഷ് (പഴയ നൂലുണ്ട) എന്നിവര്‍ മലയാള സിനിമയെ അപമാനിക്കുന്നതായി തോന്നി.മലയാള സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെട്ട  പല സീനിലും ഇത് സിനിമയല്ലേ എന്ന ഭാവമാണ് നായകനും നായികക്കും.നല്ല ഒരു പ്ലോട്ട് ആണ് ചിത്രത്തിന്റെത്.എന്നാല്‍ നല്ല സംവിധായകരുടെ ശിക്ഷണം ഇല്ലാതെ വളര്‍ന്നതിന്റെ പല പ്രശ്നങ്ങളും പലയിടത്തും തലപൊക്കി.അവര്‍ ജാഡ കാണിച്ചാലും ഗുണം ആര്‍ക്കാണെന്ന് മനസിലായില്ലേ ? ആദ്യ ചിത്രത്തില്‍ ശ്രീനിവാസന്‍റെ സാന്നിധ്യം ഒരു ഗുരുവിനെ പോലെയും ചിത്രത്തിലെ നായകനെ പോലെയും ആയപ്പോള്‍ ഇവിടെ അങ്ങനെ ഒന്ന് കണ്ടില്ല.അത് തന്നെയാണ് ഇങ്ങനെ ഒരു ഗുണമില്ലായ്മ വന്നതിന്‍റെ കാരണം എന്ന് സ്ഥാപിക്കാന്‍ വേറെ ഒരാളോട് കൂടി ചോദിക്കേണ്ട ആവശ്യമില്ല.

എന്തു തരം വിഷയമായാലും , അത് പ്രേക്ഷകന് രസിക്കാത്ത രീതിയില്‍ പറഞ്ഞാല്‍ അത് സിനിമയല്ല. വെറും ഡോകുമെന്ററി. ഓരോന്നിനും അതിന്റേതായ ഭാവമുണ്ട്. അത് വിട്ടു കളിച്ചാല്‍ , അതിന്റെ ഫലം ചിലപ്പോള്‍ ചിന്തിക്കാനേ കഴിയില്ല.... 

VERDICT : 2/5 - തെരഞ്ഞെടുത്ത ത്രെഡ്ന് വേണ്ടി മാത്രം ഈ മാര്‍ക്ക്‌. മുടക്കിയ കോടികള്‍ എല്ലാം ഇനി വെറും പഴങ്കഥ.  

Thursday, January 27, 2011

ദി മെട്രോ റിവ്യൂ - The Metro Review

Share
പരുത്തിക്കാടന്‍ ഷാജി.ഈ പേര് കേട്ടാല്‍ കൊച്ചി നഗരവാസികള്‍ ഒന്നും വിറക്കും.ഫ്രെഡി.ദെ ഇപ്പൊ പറഞ്ഞ ഷാജിയുടെ നേരെ അനിയന്‍.അവനെ പറ്റി പറഞ്ഞാലും നാട്ടുകാര് വിറക്കും.ഈ പറഞ്ഞ ആളുകളേക്കാള്‍ ഭയങ്കരന്‍ ആണ് ബിപിന്‍ പ്രഭാകര്‍.ദി മെട്രോ  എന്ന ഏറ്റവും പുതിയ സിനിമയുടെ സംവിധായകന്‍.ഈ പേര് പറഞ്ഞാല്‍ കൊച്ചി നഗരം മൊത്തം വിറക്കില്ല.പക്ഷെ ഇതിന്‍റെ നിര്‍മ്മാതാവ് വിറക്കും.ദിലീപ് എന്ന ബുദ്ധിയുള്ള നിര്‍മ്മാതാവിനെ ഇത്തവണ അടി പറ്റി.'മലര്‍വാടി' പോലെ ഒരു ചൂതാട്ടം ഇവിടെയും പയറ്റിയപ്പോള്‍ പ്രിയപ്പെട്ട ജനപ്രിയന് കാലിടറി.
 
"it could happen to you" - പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഇത് നിങ്ങള്‍ക്കും സംഭവിക്കാം.സിനിമയുടെ അണിയറക്കാര്‍ സിനിമയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. മൂന്നു ലക്ഷ്യങ്ങളുമായി മൂന്ന് പേര്‍.ചിത്രം തുടങ്ങുന്നത് ഒരു യുവ നേതാവിന്‍റെ കൊലപാതകത്തോടെ ആണ്.എന്തിനും ഏതിനും 'ഈ ഷാജിയെ തൊടാന്‍ നിങ്ങള്ക്ക് ആവില്ല മക്കളെ' എന്ന് പറയുന്ന പരുത്തിക്കാടന്‍ ഷാജി തന്നെയാണ് ഈ കൃത്യത്തിനു പിന്നില്‍. ഈ പരുത്തിക്കാടനെ അവതരിപ്പിക്കുന്നത്‌ പുതുതായി വില്ലന്‍ ശ്രേണിയിലേക്ക് കടന്നു വന്ന സുരേഷ് കൃഷ്ണ ആണ്.കുറ്റം പറയരുതല്ലോ..നല്ലവണ്ണം ബോറാക്കിയിട്ടുണ്ട്.തന്നെ കൊണ്ട് ചെയ്യാന്‍ പറ്റാത്തത് ആണ് സംവിധായകന്‍ തന്നത് എന്ന് മുഖത്ത് എഴുതി വെച്ചിട്ടുണ്ട്.
 
കേരളത്തില്‍ പാലക്കാട്ട് ഉള്ള ഒരു കൊച്ചു ഗ്രാമം.തിരുവല്ലാമല.ഒരു ഗള്‍ഫുകാരന്‍ നാട്ടിലേക്ക് വരുന്നു.അതിന്‍റെ സന്തോഷത്തില്‍ ആണ് വീട്ടുകാരും കൂട്ടുകാരും.സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്വന്തം വണ്ടിയില്‍ അവര്‍ എയര്‍പോര്‍ട്ടില്‍ പോകുന്നു.വിളിച്ചു കൊണ്ട് വീട്ടില്‍ വരുന്നു.എഴുതി തയ്യാറാക്കി എന്ന രീതിയില്‍ കുറെ സെന്റി സീന്‍സ്.അതും സുരാജ് അണ്ണന്റെ വക.ശരിക്കും കരയിച്ചു. ദെ, ഇത് എഴുതുബോഴും കണ്ണ് നിറയുന്നുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ആരുടെയോ ഒരു ബന്ധുവിന് കൊടുക്കാന്‍ ഒരു പൊതികെട്ട് ഈ ഗള്‍ഫുകാരന്റെ കൈയിലും കൊടുത്തു വിടുന്നു.(പാവം ഗള്‍ഫുകാരുടെ ഒരു കഷ്ടപാട്).അങ്ങനെ ഈ പൊതികെട്ട് കൊടുക്കാനായി കൂട്ടുകാര്‍ എല്ലാം യാത്ര തുടങ്ങുന്നു.വരാന്‍ പോകുന്ന സംഭവബഹുലമായ നിമിഷങ്ങളെ പറ്റി അറിയാതെ.. ഇവര്‍ 'നമ്മടെ ഷാജി' നടത്തുന്ന ഒരു കൊലപാതകം കലാപരിപാടി(ഒരു നാടകം മോഡല്‍ കൊലപാതകം) നേരില്‍ കാണുന്നു.കൂടാതെ വരുന്ന വഴിക്ക് എപ്പോഴോ ഷാജിയുടെ അനിയന്‍ ഫ്രെടിക്കിട്ടു ഒരെണ്ണം കൊടുക്കുകയും ചെയ്യുന്നു.പോരെ പൂരം.ഉറങ്ങുന്ന നഗരത്തില്‍ ഉറങ്ങാന്‍ കഴിയാതെ ജീവന്‍ രക്ഷിക്കാന്‍ ഓടുന്ന അഞ്ചു ചെറുപ്പക്കാര്‍.പുറകെ ഇവരുടെ ജീവന് വില പറയുന്ന ഗുണ്ടകള്‍.എല്ലാത്തിലും ഉപരിയായി സിറ്റി പോലീസ് കമ്മിഷണര്‍ ജോസഫ്‌ അലക്സാണ്ടര്‍ ഷാജിയെ കുടുക്കാന്‍ ഉള്ള വഴികളുമായി.
 
ഇന്റെര്‍വല്‍ കഴിഞ്ഞു കുറെ നേരം സംവിധായകന്‍റെ കൈയില്‍ പടം ഭദ്രമാണ്.പ്രേക്ഷകനും കഥാപാത്രങ്ങളുടെ മാനസികാവസ്ഥ കിട്ടുന്നുണ്ട്‌.പക്ഷെ എല്ലാം അധികം താമസിയാതെ തന്നെ തകിടം മറയും.സ്ഥിരം ഒരു ക്ലൈമാക്സില്‍ കൊണ്ട് പടത്തിന് ബ്രേക്ക്‌ ഇടും.സെന്റി സീനിനു വേണ്ടി ഉണ്ടാക്കിയ നീ എന്റെ മൊബൈല്‍ എടുത്തോ, നിനക്കുള്ള വിസ ഞാന്‍ തരാം, നീ ആ ഡ്രസ്സ്‌ വാങ്ങിച്ചോ.. ഇതെല്ലാം റൊമ്പ ഓവര്‍ ആയി തെരിയില്ലേയാ സംവിധായകാ? 
 
ഇതിന്‍റെ കുഴപ്പങ്ങള്‍ എടുത്തു എടുത്തു പറയാനാണേല്‍ കുട്ട കണക്കിന് ഉണ്ടാകും. ആ സാഹസത്തിനു മുതിരുന്നില്ല.ഒറ്റ വാക്കില്‍ പറയാം.തിരക്കഥയുടെ ബാല പാഠങ്ങള്‍ അറിയാത്ത ഒരാള്‍ ആണ് മിസ്റ്റര്‍ വ്യാസന്‍ എടവനക്കാട് എന്ന് മനസിലാക്കാന്‍ ഇതിലും നല്ല ഒരു തെളിവ് വേണ്ട.
 
ശരത് കുമാര്‍, ജഗതി,നിവിന്‍പോള്,ഭാവന,സുരാജ് അങ്ങനെ നീണ്ടു പോകുന്ന താരനിരയില്‍ അഭിനയിക്കാനറിയാത്ത നിരവധി പേര്‍ വേറെയും ഉണ്ട്. തങ്ങളെല്ലാം ഏതാണ്ട് വലിയ ഒരു കാര്യം ആണ് ചെയുന്നത് എന്ന രീതിയില്‍ ആണ് എല്ലാവരും അഭിനയിക്കുന്നത്.നല്ലൊരു തിരക്കഥയുടെ ബലമില്ലാതെ തട്ടി കൂട്ടുന്ന ഇമ്മാതിരി പടങ്ങള്‍ക്ക് തല വെയ്ക്കാത്തവരോടും ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ..ഇത് നിങ്ങള്‍ക്കും സംഭവിക്കാം !   
 
 
VERDICT : 2/5 -  ഇതില്‍ കൂടുതല്‍ ഇനി എന്ത് പറയാന്‍ ?
 
 

Tuesday, January 11, 2011

ട്രാഫിക്‌ റിവ്യൂ - Traffic Review

Share
മലയാളികള്‍ക്ക് ട്രാഫിക്‌ പുത്തരിയല്ല.കണ്ടു മടുത്ത, കേട്ടു മടുത്ത, ശപിച്ചു മടുത്ത ഒരു വാക്ക്.പഴഞ്ചനായ ഈ വാക്ക് പഴകി ചീഞ്ഞു നാറിയ മലയാള സിനിമയ്ക്കു ഒരു പുതുമ പകരുന്നു.കൌതുകം നിറഞ്ഞ ഒരു കാഴ്ച.രാജേഷ്‌പിള്ള എന്ന സംവിധായകന്‍റെ വിജയം.അതിലുപരി സൂപ്പര്‍ സ്റ്റാര്‍ സിനിമകളെ മാത്രം കാണാന്‍ പ്രേരിപ്പിക്കുന്ന സ്വന്തം മനസുകള്‍ക്ക് അധീതമായ വിജയ കാഹളം.ബോബി-സഞ്ജയ്‌ എന്ന ഇരട്ട തിരക്കഥകൃത്തുക്കള്‍  (എന്‍റെ വീട് അപ്പൂന്റെയും, നോട്ട്ബുക്ക്‌,കാസനോവ)  ഒരുക്കിയ ഈ ചിത്രം തികച്ചും വേറിട്ടൊരു അനുഭവം ആണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നത്‌ എങ്ങനെ ?
 
ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, അസിഫ് അലി, വിനീത് ശ്രീനിവാസന്‍, സന്ധ്യ, റോമ, രമ്യ,കൃഷ്ണ, അനൂപ്‌ മേനോന്‍, റഹ്മാന്‍, ലെന,സായികുമാര്‍,  വിജയകുമാര്‍.ഇത്രെയും പേരാണ് ഇവിടെ ട്രാഫിക്‌ ഉണ്ടാക്കുന്നത്.സാധാരണയായി സിനിമയെക്കുറിച്ച്  ഒരു കുറിപ്പ് എഴുതുമ്പോള്‍ നായകന്റെയും നായികയുടെയും പേരുകള്‍ മാത്രമേ പ്രതിപാദിക്കാന്‍ ശ്രമിക്കാറുള്ളൂ.. തോന്നാറുള്ളൂ, അതാണ്‌ സത്യം! ഈ സിനിമയില്‍ ഒരു കഥാപാത്രവും അങ്ങനെ വെറുതെ കേറി വന്നതല്ല.അവിടെയാണ് തിരക്കഥക്കുള്ള ആദ്യ മാര്‍ക്ക്‌. 
 
മരണത്തിന്‍റെ നൂല്പാലത്തിലൂടെ ഒരു യാത്ര.പിടയുന്ന മനുഷ്യ ജീവിതങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍.എന്തിനും ഏതിനും ഒരു 'കാരണം'. വെറുതെ ഇങ്ങനെ പറഞ്ഞു പോകാവുന്ന ഒരു പ്രമേയത്തെ പ്രേക്ഷകര്‍ കാണാത്ത തരത്തിലുള്ള ഒരു സിനിമ ആക്കിയിരിക്കുന്നു രാജേഷ്‌പിള്ള എന്ന സംവിധായകന്‍.ഒരു തോല്‍വിയുടെ കയത്തില്‍ നിന്നും മലയാളത്തിലെ ഇപ്പോഴുള്ള അതികായകരായ സംവിധായകര്‍ക്ക് ഒപ്പം കസേര ഇട്ടിരിക്കാന്‍ അദ്ധേഹത്തെ ഈ സിനിമ യോഗ്യന്‍ ആക്കിയിരിക്കുന്നു.
 
വളരെ നല്ലൊരു തിരക്കഥയുടെ ബലത്തില്‍ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിലെ താരവും 'തിരക്കഥ' തന്നെ.താരങ്ങളെ നിഷ്പ്രഭമാക്കുന്ന ഇത് പോലെ ഉള്ള  തിരക്കഥകള്‍ മലയാള സിനിമയ്ക്കു മാറ്റത്തിന്‍റെ മാറ്റൊലി ആണ് നല്‍കുന്നത്.
 
VERDICT : 4/5  - കുടുംബസമേതം ആസ്വദിക്കൂ...
 
വാല്‍ക്കഷണം : പ്രേക്ഷകനും രാജേഷ്‌പിള്ളക്കും 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' പറ്റുന്ന ഒരു ചിത്രമായി മാറിയിരിക്കുന്നു ട്രാഫിക്‌.