Monday, January 31, 2011

അര്‍ജുനന്‍ സാക്ഷി റിവ്യൂ - Arjunan Sakshi Review

Share
അര്ജുനന്‍. നമ്മുടെ ഓരോരുത്തരുടെയും മനസ്സില്‍ ജീവിക്കുന്നവന്‍.കണ്ട സത്യങ്ങള്‍ ഭീതി മൂലം പുറത്തു പറയാന്‍ മടിക്കുന്നവന്‍.തന്റെ ഏറ്റവുംപുതിയ ചിത്രമായ 'അര്ജുനന്‍ സാക്ഷി'-യിലൂടെ രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന്‍ തൂലിക ചൂണ്ടുന്നത് കേരളത്തിലെ ജനങ്ങളുടെ നേരെയാണ്.സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവന്റെ മുഖത്തേക്ക് ആണ് അയാള്‍ നീട്ടി തുപ്പുന്നത്.ആന്‍, പ്രിത്വിരാജ്‍ എന്നിവര് നായിക-നായകന്മാര്‍ ആയി എത്തുന്ന  ചിത്രം നിര്മ്മിച്ചത്‌ SRT ഫില്മ്സിനു വേണ്ടി എസ്.സുന്ദരരാജന്‍.

ഒരു കല്ലെക്ടരുടെ കൊലപാതകം നേരിട്ട് കണ്ട ആള്‍ ആണ് അര്‍ജുനന്‍.ഇതേ വിവരം കാണിച്ചു മാതൃഭൂമി പത്രമാഫീസിലേക്ക്  അയാള്‍ കത്തെഴുതുന്നു.യാതൊരു ഐഡന്റിറ്റിയും വെക്കാതെ.ആന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ആണ് ഈ കത്ത് കിട്ടുന്നത്.എന്തു കൊണ്ടോ(കാരണം വ്യക്തമല്ല) അവള്‍ ഈ കത്ത് വായനക്കാരുടെ കത്ത് എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കുന്നു.ഇതിന്‍റെ തുടര്‍ച്ചയെന്നോണം ഭീക്ഷണിയുടെ മയമുള്ള ഫോണ്‍ കോളുകള്‍ അവള്‍ക്കു കിട്ടുന്നു.അവരുടെ ആവശ്യം 'അര്‍ജുനന്‍' ആരാണെന്നു അറിയുക മാത്രം ആണ്.ഈ ഒരു സാഹചര്യത്തില്‍ ആണ് നായകനായ റോയ് മാത്യു പ്രവേശിക്കുന്നത്.വളരെ നാടകിയമായ ഒരു മുഹൂര്‍ത്തത്തില്‍ റോയ് മാത്യു (പ്രിത്വിരാജ്) അര്‍ജുനന്‍ ആണെന്ന് വില്ലന്മാര്‍ കരുതുന്നു.അവിടെ തുടങ്ങുന്നു റോയിയുടെ ജീവിതത്തിലെ കറുത്ത അധ്യായം.ഗുണ്ടകളുടെ ശല്യം സഹിക്ക വയ്യാതെ  ആയപ്പോള്‍ റോയിയും ഇറങ്ങുകയാണ്.അനീതിക്കെതിരെ...അവര്‍ക്കെതിരെ...  

ഇന്നത്തെ കാലഘട്ടത്തില്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്‌.ഒന്നിനെയും ശ്രദ്ധിക്കാതെ കോഴി കൂവുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങുകയും സ്ട്രീറ്റ് ലൈറ്റ്ന്റെ മങ്ങിയ വെളിച്ചത്തില്‍ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യുന്ന തലമുറ.ചുറ്റും നടക്കുന്നത് പോലും എന്താണെന്നു അറിയാത്ത അവസ്ഥ.തൊട്ടയല്‍പ്പക്കത്തെ ഗ്രഹനാഥന്‍റെ  മരണ വാര്‍ത്ത രാവിലത്തെ പത്രത്തില്‍ നിന്ന് വരെ വായിച്ചറിയുന്ന സമൂഹം.ഇങ്ങനെയൊരു ലോകത്തെ ആണ് അര്‍ജുനന്‍ സാക്ഷി പോലുള്ള ചിത്രങ്ങള്‍ ഉണര്‍ത്തുന്നത്.ഇത്രെയും നേരം പറഞ്ഞത് സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ടുള്ള ഒരു മനുഷ്യന്‍ സംവിധായകന്‍ ആയ കഥ. അയാളുടെ മനസിന്റെ നേര്‍ക്കാഴ്ചകള്‍.ഇനി സിനിമയിലേക്ക് വരാം.'അര്‍ജുനന്‍ സാക്ഷി' !

ക്ലാസ്സിക്‌ സിനിമകള്‍ കണ്ടും കേട്ടും പഠിച്ചാണ്  രഞ്ജിത്ത് സംവിധായകനാകുന്നത്.അല്ലാതെ ഒരു ജാഡ സംവിധായകന്‍റെയും കീഴില്‍ നിന്നും തറ, പറ പഠിച്ചിട്ടല്ല.ആദ്യ ചിത്രമായ 'Passenger' വന്‍ വിജയമായപ്പോള്‍ നിര്‍മാതാക്കള്‍ രഞ്ജിത്തിന്റെ ഒരു മൂളലിനായി  കാതോര്‍ത്തിരുന്നു.എനാല്‍ കുറെ തട്ടി കൂട്ട് സിനിമകളുടെ ഭാഗമാകാന്‍ അയാളെ പോലൊരു ബുദ്ധിമാന് ഒട്ടും താല്പര്യമില്ലാരുന്നു.എന്നൊരു സിനിമ തന്‍റെ മനസിന്‌ ചെയ്യണം എന്ന് തോന്നുന്നുവോ അന്നേ ആ പണിക്കു വേണ്ടി കയറും കോടാലിയും എടുക്കൂ എന്ന ഒരു ഉറച്ച തീരുമാനത്തിന് അടിമയായിരുന്നു അദ്ദേഹം.വളരെ നല്ല കാര്യം.പേരിന്റെയും പ്രശസ്തിയുടെയും പുറകെ പോകുന്നവര്‍ മനപാഠമാക്കേണ്ട ഭാഗം.പക്ഷെ ഒരു സിനിമ സംവിധാനം എന്നത് എടുത്താല്‍ പൊങ്ങാത്ത പണിയാണെന്ന് രണ്ജിതിനു മനസിലാകാന്‍ അപ്പു മാഷടെ കൊളോനിയലിസം തിയറി ഒന്നും വേണ്ടി വന്നില്ല.അര്‍ജുനന്‍ സാക്ഷി തന്നെ  അതിനു സാക്ഷി ആകേണ്ടി വന്നു. 

അഭിനയത്തില്‍ പ്രിത്വിരാജ്, ജഗതി, നെടുമുടി വേണു എന്നിവര്‍ മികച്ചു നിന്നപ്പോള്‍ ആന്‍,വിജീഷ് (പഴയ നൂലുണ്ട) എന്നിവര്‍ മലയാള സിനിമയെ അപമാനിക്കുന്നതായി തോന്നി.മലയാള സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെട്ട  പല സീനിലും ഇത് സിനിമയല്ലേ എന്ന ഭാവമാണ് നായകനും നായികക്കും.നല്ല ഒരു പ്ലോട്ട് ആണ് ചിത്രത്തിന്റെത്.എന്നാല്‍ നല്ല സംവിധായകരുടെ ശിക്ഷണം ഇല്ലാതെ വളര്‍ന്നതിന്റെ പല പ്രശ്നങ്ങളും പലയിടത്തും തലപൊക്കി.അവര്‍ ജാഡ കാണിച്ചാലും ഗുണം ആര്‍ക്കാണെന്ന് മനസിലായില്ലേ ? ആദ്യ ചിത്രത്തില്‍ ശ്രീനിവാസന്‍റെ സാന്നിധ്യം ഒരു ഗുരുവിനെ പോലെയും ചിത്രത്തിലെ നായകനെ പോലെയും ആയപ്പോള്‍ ഇവിടെ അങ്ങനെ ഒന്ന് കണ്ടില്ല.അത് തന്നെയാണ് ഇങ്ങനെ ഒരു ഗുണമില്ലായ്മ വന്നതിന്‍റെ കാരണം എന്ന് സ്ഥാപിക്കാന്‍ വേറെ ഒരാളോട് കൂടി ചോദിക്കേണ്ട ആവശ്യമില്ല.

എന്തു തരം വിഷയമായാലും , അത് പ്രേക്ഷകന് രസിക്കാത്ത രീതിയില്‍ പറഞ്ഞാല്‍ അത് സിനിമയല്ല. വെറും ഡോകുമെന്ററി. ഓരോന്നിനും അതിന്റേതായ ഭാവമുണ്ട്. അത് വിട്ടു കളിച്ചാല്‍ , അതിന്റെ ഫലം ചിലപ്പോള്‍ ചിന്തിക്കാനേ കഴിയില്ല.... 

VERDICT : 2/5 - തെരഞ്ഞെടുത്ത ത്രെഡ്ന് വേണ്ടി മാത്രം ഈ മാര്‍ക്ക്‌. മുടക്കിയ കോടികള്‍ എല്ലാം ഇനി വെറും പഴങ്കഥ.