കഥ :
സങ്കടങ്ങളും നിരാശയും ഇല്ലാത്ത മനുഷ്യര്‍ ഇല്ല.എന്തൊക്കെ ഉണ്ടെങ്കിലും 'മറ്റേതു' ഇല്ലല്ലോ എന്ന വിഷമം ആയിരിക്കും എപ്പോഴും.അങ്ങനെ ഒരു വിഷമം നമ്മുടെ പ്രാഞ്ചിക്കും ഉണ്ട്.കുന്നു പോലെ കാശും സ്വത്തും ഉണ്ടെങ്കിലും സമൂഹത്തില്‍ നല്ലൊരു പേര് ഇല്ല എന്നത് ആണ് ഏക പ്രശ്നം.'അരി പ്രാഞ്ചി' എന്ന പേര് മാറ്റി വല്ല 'പദ്മശ്രീ പ്രാഞ്ചി' എന്ന് നാട്ടുകാര്‍ അദേഹത്തെ ബഹുമാനത്തോടെ വിളിക്കണം.അതിനായി പഠിച്ച പണി എല്ലാം ശ്രമിക്കുന്നു.ഈ കഥ ഒക്കെ കേട്ട് തരിച്ചു ഇരിക്കുകയാണ് ഫ്രാന്‍സിസ് പുണ്യവാളന്‍ . ഇത് പോലെ ഉള്ള ചെറിയ ചെറിയ നിരാശകള്‍ ഉണ്ടെങ്കിലും മറ്റുള്ളവരില്‍ നിന്നും മാറി നടക്കുന്ന മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഭൂമിയിലെ പുണ്യവാളനു ദര്‍ശനം നല്‍കാന്‍ എത്തിയത് ആണ് ഫ്രാന്‍സിസ് പുണ്യവാളന്‍ . പ്രാഞ്ചി എങ്ങനെ മനുഷ്യാവതാരമെടുത്ത പുണ്യവാളന്‍ ആയി ? ആ കഥ പറയുകയാണ് രഞ്ജിത്ത് തന്റെ പുതിയ ചിത്രത്തിലൂടെ തമാശയുടെ അകമ്പടിയോടെ.
എന്ത് കൊണ്ട് ഈ ചിത്രം നിങ്ങള്‍ കാണണം ?
- വളരെ നാളുകള്‍ക്കു വേഷം ഉള്ളു തുറന്നു ചിരിക്കാന്‍ ഉള്ള മരുന്ന്.
- മമ്മൂട്ടി, പ്രിയാമണി, ഇന്നസെന്റ് എന്നിവരുടെ അടിപൊളി അഭിനയം.
- 'രാജമാണിക്യത്തിനു' ശേഷം മമ്മൂട്ടിയുടെ സരസമായ തൃശൂര്‍ ഭാഷ പ്രയോഗം.
കുറവുകള്‍ :
- ആദ്യ പകുതി കേരളത്തിലോട്ടു ആണെങ്കില്‍ രണ്ടാം പകുതി പഞ്ചാബിലേക്ക് ആണ്.ഇത് രണ്ടും തമ്മില്‍ ഉള്ള ബന്ധം സുതാര്യമായ ഒരു നൂലില്‍ കെട്ടാന്‍സംവിധയാകനു കഴിഞ്ഞിട്ടില്ല.
- കഥയ്ക്ക് വേണ്ടി ഉണ്ടാക്കിയ കഥ ആണ് 'പോളി' എന്ന ബാലന്റെ ( സിനിമ കാണുമ്പോള്‍ മനസിലാകും ആരാണ് പോളി.നീരാളി അല്ല.അത് പോള്‍.ഇത് പോളി.)
- ഇടയ്ക്കു വല്ലാതെ വലിഞ്ഞു നീളുന്നു.
- മമ്മൂട്ടി-പ്രിയാമണി കെമിസ്ട്രി. നല്ല പ്രായ വ്യത്യാസം തോന്നുന്നു.
VERDICT : 3.5/5