കേരളത്തിലെ മഴയെ ആര്‍ക്കേലും പ്രവചിക്കാന്‍ കഴിയുമോ ? കാലാവസ്ഥ നിരീക്ഷകര്‍ പോലും അതിനു ശ്രമിച്ചാല്‍ വെള്ളം കുടിക്കേണ്ടി വരും. മഴയെ പ്രവചിക്കാന്‍ പോന്ന വേറെ ഒരു സാധനം ഉണ്ട്. അമല്‍ നീരദ് സിനിമ. അതെ, തന്റെ ഏറ്റവും പുതിയ ചിത്രമായ അന്‍വര്‍ -ലും ബിഗ് ബി , സാഗര്‍ ഏലിയാസ് ജാക്കിയിലെ അതെ കുടയും അതെ മഴയും. പക്ഷെ ഇതു കൊണ്ടൊക്കെ ഒരു സിനിമയെ തള്ളി പറയാന്‍ കഴിയുമോ ? ആവര്‍ത്തന വിരസത ഉണ്ടാകുമോ ? നല്ല ഒഴുക്കുള്ള പുഴ കണ്ണില്‍ പെടുമ്പോള്‍ ഒഴുകി വരുന്ന പച്ചിലയും കരിയിലയും വേര്‍തിരിച്ചു എടുക്കാന്‍ പോയാല്‍ പുഴയുടെ ഭംഗി ആസ്വദിക്കാന്‍ കഴിയുമോ ? അതിനുള്ള വ്യക്തമായ ഉത്തരം ആണ് താഴെ...
ഇംഗ്ലീഷ് സിനിമകള്‍ മലയാളികള്‍ക്ക് അപ്പുറത്തെ പറമ്പിലെ മാവ് ആണ്. ചാഞ്ഞു നമ്മുടെ പറമ്പിലേക്ക് നില്ക്കുന്ന കാരണം തട്ടുമ്പുറത്തു നിന്നും പറിക്കാം.ആരും കാണത്തുമില്ല. ഇത്തവണ അമല്‍ നീരദ് ഒരു പച്ച മാങ്ങ എറിഞ്ഞിട്ടു ഒന്ന് ശരിക്ക് പഴുപ്പിച്ചു.'The Traitor' വൃത്തിക്ക് ഒന്ന് ചൂണ്ടി.എന്നിട്ട് മൊത്തത്തില്‍ ഒന്ന് പണിതിറക്കി.ഇപ്പൊ വണ്ടി കണ്ടാല്‍ 2010 മോഡല്‍.
സ്റ്റൈല്‍, ഗ്ലാമര്‍, ആക്ഷന്‍ - ഇവ മൂന്നിനെയും കൂടി പറയാന്‍ എളുപ്പത്തിനു ഒറ്റ വാക്കില്‍ പറയാം. പ്രിഥ്വിരാജ് ! പത്തു വര്‍ഷമായി ഇദ്ദേഹം ഇവിടെ കളരി അഭ്യാസം തുടങ്ങിയിട്ട്. ഒരു അടവ് പോലും ഈ കാലയളവില്‍ പിഴക്കാതെ പതറാതെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.ഒന്ന് നേരെയാകുമ്പോള്‍ മറ്റേതു തെറ്റും.നാട്ടില്‍ ആശാന്മാര് നിറയെ.ഒരാള്‍ ഗുഡ് ബൈ പറയുമ്പോള്‍ അടുത്ത ആശാന് . കണ്ടു നില്ക്കുന്നവര് പറഞ്ഞു."ഇവന് എന്തൊക്കെയാ കാണിക്കുന്നത്. ഇവിടെ കളരി പരമ്പര ഗുരുക്കള്‍ കുറെ ഉണ്ടല്ലോ.അതിനിടയില്‍ വെറും നീളവും വായിലെ നാക്കും കൊണ്ട് എന്തെങ്കിലും നേടാന്‍ കഴിയുമോ ?". നിശ്ചയ ദാര്ട്യവും, ആത്മ വിശ്വാസവും, തന്റേടവും കൈ മുതല്‍ ആയ പയ്യന് വളര്‍ന്നു , ആരും അറിയാതെ. തെറ്റില്‍ നിന്നും ആകാശത്തെ തൊടാന്‍ ഉള്ള അധികാരവുമായി അത് കണ്ടു നില്‍ക്കുന്നവര്‍ക്ക് ആവേശവുമായി അവന് ഉയര്‍ന്നു. കേരള ജനത അവനെ സ്വീകരിച്ചു.. അവന്റെ സിനിമകളെയും.. ഒടുവില്‍ അവന് അന്‍വര്‍ ആയി.. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തന്തക്കു പിറന്നവന് .. താപ്പാനകളുടെ ലോകത്ത് ആര് ചവുട്ടിയാലും ഇളകി പോകാത്ത ഒരു സ്ഥാനത്തിനു ഉടമയായി...
അന്‍വര്‍ എന്ന ഏറ്റവും പുതിയ അമല്‍ നീരദ് - പ്രിഥ്വിരാജ് സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ്. മനോഹരമായ ക്യാമറ വര്‍ക്ക്, സംവിധാനം, അഭിനയം എന്നിവ ചിത്രത്തെ വേറിട്ട ഒരു അനുഭവം ആക്കുന്നു.ഓരോ സിനിമയും ഓരോ അനുഭവം ആണ്. ഇതു തീവ്രവാദം ആണ്. കേരള സമൂഹവും എന്തിനു ലോക ജനത പോലും ദിവസവും കാണുന്ന, കണ്ടു പേടിക്കുന്ന അവസ്ഥ.തൊപ്പി വെച്ചവരെയും താടി വളര്‍ത്തിയവരെയും ഒക്കെ പോലീസ് പൊക്കി കൊണ്ട് പോകുമ്പോള്‍ ഇവിടെ ഒരു ചോദ്യം ബാക്കി.ആരാണ് അന്‍വര്‍ ? എന്താണ് അവന്റെ ലക്ഷ്യം ? രണ്ടര മണിക്കൂറില്‍ ഒരു മിനിറ്റ് കൂടി ശ്രദ്ധ വിട്ടു പോകാതെ പിടിച്ചിരുത്താന്‍ കഴിയുന്ന ഒരു സിനിമയെ നല്ല സിനിമ എന്ന് തന്നെ അല്ലെ വിളിക്കേണ്ടത് ?

VERDICT : 3.5/5 - വലിയ ആല് മരങ്ങളുമായി കയ്യോന്നിയെ താരതമ്യപ്പെടുത്തരുത്. എല്ലാത്തിനും ഉണ്ട് ഗുണവും മണവും അതിന്റേതായ സ്ഥാനവും !
വാചകമേള : കേരളത്തില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മഴ പെയ്യുന്നു.അങ്ങനെ ഒരു സംസ്ഥാനത്ത് രണ്ടു വര്‍ഷം കൂടി സിനിമ എടുക്കുന്ന എനിക്ക് ഒരു സീനില്‍ മഴ വെക്കാന്‍ പറ്റില്ലേ ? - അമല്‍ നീരദ് !