പുതുതലമുറയിലെ ഏറ്റവും നല്ല സംവിധായകനായ ലാല്‍ ജോസിന്റെ 'എല്‍സമ്മ എന്ന ആണ്‍കുട്ടി' ഒരു പെണ്‍കുട്ടി മാനസികമായി ആണ്‍കുട്ടിയുടെ ചുമതലകള്‍ ഏറ്റെടുക്കുന്നതിന്റെ കഥയാണ്.ബാലന്‍ പിള്ള സിറ്റി എന്ന ഒരു കൊച്ചു ഗ്രാമത്തിന്റെ നന്മയുടെയും കൊച്ചു കൊച്ചു കള്ളത്തരങ്ങളുടെയും കഥ പറയുന്ന ഈ കൊച്ചു ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്,ലളിത,വിജയരാഘവന്‍ തുടങ്ങിയവരും കൂടെ 'എല്‍സമ്മ എന്ന ആണ്‍കുട്ടി' ആയി പുതുമുഖ നടി ' ആന്‍ '-ഉം വേഷമിടുന്നു.
സംവിധാനം:
ഒരു താരത്തിന്റെ കൈയില്‍ നിന്നും അയാളുടെ ഒളിഞ്ഞു കിടക്കുന്ന അഭിനയശേഷികളെ പുറത്തു കൊണ്ട് വരാന്‍ ഉള്ള കഴിവ് സംവിധായകന്റെത് മാത്രമാണ്.എല്ലാ ചിത്രങ്ങളിലും ലാല്‍ജോസ് ഇതില്‍ വിജയിക്കാറുണ്ട്.ഇവിടെയും അങ്ങനെ തന്നെ.പുതു മുഖം 'ആന്‍ ' വളരെ നന്നായി അഭിനയിച്ചിരിക്കുന്നു.കൂടെ എല്ലാവരും.എങ്കിലും കണ്ടു മടുത്ത പല സന്ദര്‍ഭങ്ങളും അറിയാതെ തന്നെ പലയിടത്തും പൊട്ടി മുളക്കുന്നു.മനോഹരമായ ഗാനരംഗങ്ങള്‍ ഈ കലാകാരന്റെ സിനിമയിലെ വിളിച്ചു പറയാത്ത വാഗ്ധാനങ്ങളില്‍ ഒന്നാണ്.
കഥ :
M.സിന്ധുരാജ് 'പുതിയമുഖം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം തൂലിക എടുത്തപ്പോള്‍ ആയിരുന്നു എല്‍സമ്മയുടെ പിറവി.പറയത്തക്ക ഒരു പുതുമയും ഇല്ലാത്ത ഒരു തിരക്കഥ ആണ് ഈ ചിത്രത്തിന്റെത്.എല്‍സമ്മയുടെ ചെറിയ കുടുംബത്തിന്റെ കഥ പറയാന്‍ വേണ്ടി മാത്രം നഗരത്തില്‍ നിന്നും ഗ്രാമത്തിലേക്ക് ആളുകളെ വിളിച്ചു വരുത്തുകയാണ് കഥാകൃത്ത്.അങ്ങനെ ഉള്ള സ്ഥലത്ത് കള്ളവാറ്റ് നടത്തുന്നു വില്ലന്‍ .എല്‍സമ്മയോടുള്ള സ്നേഹം പറയാതെ കൊണ്ട് നടക്കുന്ന പാലുണ്ണി(മമ്മി & മി എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബന്‍ ഇത് തന്നെ ചെയ്തിരുന്നു).ബാലന്‍ പിള്ള സിറ്റി എന്ന പേരില്‍ കുറെ പുതുമകള്‍ കൊണ്ട് വരാന്‍ തിരക്കഥാകൃത്ത് ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ആരെയും ഏശാതെ കടന്നു പൊയ്ക്കൊണ്ടേയിരിക്കുന്നു.സംവിധാനം:
ഒരു താരത്തിന്റെ കൈയില്‍ നിന്നും അയാളുടെ ഒളിഞ്ഞു കിടക്കുന്ന അഭിനയശേഷികളെ പുറത്തു കൊണ്ട് വരാന്‍ ഉള്ള കഴിവ് സംവിധായകന്റെത് മാത്രമാണ്.എല്ലാ ചിത്രങ്ങളിലും ലാല്‍ജോസ് ഇതില്‍ വിജയിക്കാറുണ്ട്.ഇവിടെയും അങ്ങനെ തന്നെ.പുതു മുഖം 'ആന്‍ ' വളരെ നന്നായി അഭിനയിച്ചിരിക്കുന്നു.കൂടെ എല്ലാവരും.എങ്കിലും കണ്ടു മടുത്ത പല സന്ദര്‍ഭങ്ങളും അറിയാതെ തന്നെ പലയിടത്തും പൊട്ടി മുളക്കുന്നു.മനോഹരമായ ഗാനരംഗങ്ങള്‍ ഈ കലാകാരന്റെ സിനിമയിലെ വിളിച്ചു പറയാത്ത വാഗ്ധാനങ്ങളില്‍ ഒന്നാണ്.
കഥ :
എന്ത് കൊണ്ട് ഈ ചിത്രം നിങ്ങള്‍ കാണണം ?
നിങ്ങള്‍ ലാല്‍ജോസ് സിനിമകളെ സ്നേഹിക്കുന്നുണ്ടെങ്കില്‍...
ഗ്രാമത്തിന്റെ നന്മയും നാടന്‍ തനിമയും ഉള്ള ഗാനങ്ങളും അവയുടെ മനോഹാരിതയും കാണാന്‍ ആഗ്രഹിക്കുന്നെങ്കില്‍...
കുഞ്ചാക്കോ ബോബന്റെ 'പുതിയ മുഖം'...
വ്യതസ്തമായ കൌതുകമുണര്ത്തുന്ന പേരിന്റെ അര്‍ത്ഥം അറിയാന്‍ ...
കുറവുകള്‍ :
തിരക്കഥയിലെ 'വലിയ' പാളിച്ച...
ഒന്നും സംഭവിക്കാത്ത ബാലന്‍ പിള്ള സിറ്റി..
കണ്ടു മടുത്ത കഥാപാത്രങ്ങള്‍..
VERDICT : 3/5